കേരളം

ജാഥയ്ക്ക് ഒരാഴ്ച മുമ്പ് അനുമതി വാങ്ങണം ; തിരുവനന്തപുരത്ത് ജാഥകള്‍ക്ക് നിയന്ത്രണവുമായി പൊലീസ്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : സമരങ്ങളുടെ സിരാകേന്ദ്രമായ തിരുവനന്തപുരം നഗരത്തില്‍ ഇനിമുതല്‍ ജാഥകള്‍ക്ക് നിയന്ത്രണം. ഒരാഴ്ച മുമ്പ് അനുമതി വാങ്ങാതെ ഇനി ജാഥകള്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ജാഥകള്‍ നടത്തുന്നത് തടയുമെന്നും പൊലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ പറഞ്ഞു.

സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തി നടത്തുന്ന ജാഥകളും ഗതാഗതക്കുരുക്കും പതിവ് സംഭവങ്ങളായി മാറിയിരിക്കുകയാണ്. ഇനി ഇത്തരം സമരങ്ങള്‍ മൂലമുള്ള ഗതാഗത കുരുക്ക് അനുവദിക്കാനാകില്ല. രാവിലെ 11നും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയില്‍ മാത്രമേ ഇനി പ്രകടനങ്ങളും ജാഥകളും അനുവദിക്കൂവെന്നും കമ്മീഷണര്‍ പറഞ്ഞു. 

ഒരു ആഴ്ച മുമ്പ് അനുമതി വാങ്ങിയ ജാഥകള്‍ക്ക് മാത്രമേ നടത്താന്‍ അനുവദിക്കൂ. ഇതുമാത്രമല്ല, ജാഥയുടെ പേരില്‍ റോഡ് നിറഞ്ഞുള്ള പ്രകടനങ്ങളും അനുവദിക്കില്ല. ഗതാഗതം തടസപ്പെടാത്തവിധം ഒരു വശത്ത് കൂടെ മാത്രമേ ജാഥ പോവുന്നുള്ളൂ എന്ന് പൊലീസ് ഉറപ്പാക്കും.

പ്രകടനങ്ങള്‍ക്കായി എത്തുന്നവര്‍ വാഹനം, പ്രകടനം പോകുന്ന വഴിയില്‍ നിര്‍ത്താന്‍ പാടില്ല. അനുമതി വാങ്ങാത്തവര്‍ക്കെതിരെയും സമയക്രമം തെറ്റിക്കുന്നവര്‍ക്ക് എതിരെയും കേസെടുക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ