കേരളം

രാഹുൽ ഇന്ന് കൊച്ചിയിൽ; കോൺ​ഗ്രസ്, യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അടുത്ത് നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു കോൺഗ്രസിന്റെയും യുഡിഎഫിന്റെയും പ്രചാരണങ്ങൾക്ക് തുടക്കമിടാനായി അധ്യക്ഷൻ രാഹുൽ ​ഗാന്ധി ഇന്ന് കൊച്ചിയിലെത്തും. ഇന്നു വൈകിട്ട് മൂന്നിന് മറൈൻ ഡ്രൈവിൽ ചേരുന്ന സമ്മേളനം പ്രചാരണങ്ങൾക്ക് നാന്ദി കുറിക്കുന്ന വേദിയായി മാറും. 

ഉച്ച കഴിഞ്ഞ് 1.35നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം, അന്തരിച്ച എം.ഐ. ഷാനവാസിന്റെ ബന്ധുക്കളെ സന്ദർശിക്കും. തുടർന്ന് ​ഗസ്റ്റ് ഹൗസിലേക്കു പോകും. മൂന്നിന് കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും കെപിസിസി, ഡിസിസി ഭാരവാഹികളും പങ്കെടുക്കുന്ന സമ്മേളനത്തിൽ പ്രസംഗിക്കും. സമ്മേളനത്തിൽ 50,000 പ്രതിനിധികൾ പങ്കെടുക്കുമെന്നാണു വിലയിരുത്തൽ. 

4.30നു ​ഗസ്റ്റ് ഹൗസിൽ കോൺഗ്രസ്, യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടക്കും. ഒരു മണിക്കൂർ നീളുന്ന കൂടിക്കാഴ്ച മുന്നണിയിലെ കക്ഷികൾ തമ്മിലുള്ള ഇഴയടുപ്പവും സ്വന്തം കരുത്തിലുള്ള ആത്മവിശ്വാസവും വർധിപ്പിക്കാൻ ഉതകുമെന്നാണു കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ.  

കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എകെ ആൻറണി, എഐസിസി ജനറൽ സെക്രട്ടറിമാരായ മുകുൾ വാസ്നിക്, ഉമ്മൻ ചാണ്ടി, ‌കെസി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും സംബന്ധിക്കുമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്