കേരളം

വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; നാളെ മുതല്‍ പുതുതായി അപേക്ഷിക്കാന്‍ അവസരം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. കഴിഞ്ഞ നവംബര്‍ 15 വരെ പേരു ചേര്‍ക്കാനും വിലാസം മാറ്റാനും അപേക്ഷിച്ചവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയും മാറ്റംവരുത്തിയുമുള്ള പട്ടികയാണ് ഇന്നു പ്രസിദ്ധീകരിക്കുക. തെരഞ്ഞെടുപ്പ് കമ്മിഷന്റെയും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെയും വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്ന പട്ടികയില്‍ തങ്ങളുടെ പേരു ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു വോട്ടര്‍മാര്‍ക്കു പരിശോധിക്കാം. നാളെ മുതല്‍ പുതുതായി അപേക്ഷിക്കാനും വിലാസം മാറ്റാനും വെബ്‌സൈറ്റില്‍ സൗകര്യമൊരുക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന തീയതിക്കു തലേന്നുവരെ പട്ടികയില്‍ പേരു ചേര്‍ക്കാനാകും. വോട്ടെടുപ്പിനു മുന്‍പ് ഇവരുടെ പേരു കൂടി ഉള്‍പ്പെടുത്തി അനുബന്ധ വോട്ടര്‍ പട്ടിക തയാറാക്കും. മുഖ്യപട്ടികയിലും അനുബന്ധ പട്ടികയിലും ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനാകുക. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ അടുത്ത മാസം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധി സംസ്ഥാനത്ത് എത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം