കേരളം

കേരള ജനതയോട് എന്തിനീ ക്രൂരത? കേന്ദ്രസര്‍ക്കാര്‍ മുഖം തിരിച്ചുവെന്ന് ധനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ എന്തിനാണ് ക്രൂരത കാണിക്കുന്നതെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. പ്രളയകാലത്ത് കേരളത്തിലെ ജനങ്ങളോട് മുഖം തിരിച്ച് നില്‍ക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. ജനങ്ങള്‍ ഒത്തൊരുമിച്ച് നിന്നാണ് ദുരന്തത്തെ അതിജീവിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുതല്‍ പുനര്‍നിര്‍മ്മാണത്തില്‍ വരെ ഈ അവഗണന തുടര്‍ന്നു. പ്രളയത്തിന് ശേഷം കേരളത്തിനുള്ള വായ്പ കേന്ദ്രസര്‍ക്കാര്‍ വെട്ടിച്ചുരുക്കിയെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഞെരുക്കിയിരിക്കുകയാണ്. പുനര്‍നിര്‍മ്മാണത്തിനായി വായ്പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യവും
കേന്ദ്രസര്‍ക്കാര്‍ തള്ളി. സംസ്ഥാനങ്ങളോട് ഉദാരത കാണിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തില്‍ ഉണ്ടാവേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ അതുണ്ടായില്ലെന്നും ബജറ്റവതരണത്തിനിടെ അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്