കേരളം

പ്രിയങ്ക ​ഗാന്ധി കേരളത്തിലേക്ക്; മൂന്ന് റോഡ് ഷോകളുമായി രാഹുലും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധിയെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ചു കെപിസിസി നേതൃത്വം ഹൈക്കമാൻഡുമായി ചർച്ച നടത്തി. വിദേശത്തു നിന്ന് പ്രിയങ്ക മടങ്ങിയെത്തിയാലുടൻ ഇക്കാര്യം ദേശീയ നേതൃത്വം പരിഗണിക്കും. തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിൽ ഏതാനും സ്ഥലങ്ങളിൽ പ്രിയങ്ക പ്രചാരണത്തിനിറങ്ങിയാൽ, സംസ്ഥാനത്തുടനീളം യുഡിഎഫിന് നേട്ടമാകുമെന്നാണു വിലയിരുത്തൽ. മലയാളികൾക്കു പ്രിയങ്കയോടുള്ള പ്രിയം പരമാവധി പ്രയോജനപ്പെടുത്തണമെന്നാണു കെപിസിസി നിലപാട്. 

പ്രിയങ്കയുടെ വരവിനൊപ്പം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ റോഡ് ഷോ സംഘടിപ്പിക്കാനും തീരുമാനമുണ്ട്. മലബാർ, മധ്യ, തെക്കൻ കേരളം എന്നിവിടങ്ങളിലായി രാഹുലിന്റെ മൂന്ന് റോഡ് ഷോ നടത്താനാണ് പദ്ധതി. രാഹുലുമായി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കും. 

യുപി കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്ന പ്രിയങ്കയുടെ സേവനം മറ്റു പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുള്ളതിനാൽ അവർ എവിടെയൊക്കെ പോകുമെന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പു നൽകാനാവില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. 

നെഹ്റു – ഗാന്ധി നേതൃത്വത്തിന്റെ ജനാധിപത്യ, മതേതര മൂല്യങ്ങൾ ഇഷ്ടപ്പെടുന്നവരാണു മലയാളികളെന്നും പ്രിയങ്കയുടെ വരവ് പാർട്ടിക്കു കരുത്തേകുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയുടെ കേരളത്തിലെ പ്രചാരണം സംബന്ധിച്ചു പ്രവർത്തക സമിതി അംഗം എകെ ആന്റണി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരുമായി മുല്ലപ്പള്ളി ചർച്ച നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും