കേരളം

പ്രാര്‍ത്ഥിച്ച് രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ചു, പതിനാറുകാരനെ മുറിക്കുളളിലിട്ട് പീഡിപ്പിച്ചു; വ്യാജ സിദ്ധന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ 16 കാരനെ പീഡിപ്പിച്ച വ്യാജ സിദ്ധനെ പൊലീസ് പിടികൂടി. കൊല്ലം പത്തനാപുരം സ്വദേശി അബ്ദുള്‍ കരീം ആണ് പിടിയിലായത്. പ്രാര്‍ത്ഥനയും മന്ത്രവാദവും ഒക്കെയായി തൃക്കുന്നപ്പുഴ, ഹരിപ്പാട് മേഖലയില്‍ സ്ഥിരസാന്നിധ്യമാണ് അബ്ദുള്‍ കരീമെന്ന് പൊലീസ് പറഞ്ഞു.

രാവിലെ പള്ളിമുക്കിലുള്ള ഒരു വീട്ടില്‍ ഇയാളെത്തിയിരുന്നു. വീട്ടുകാരോട് കുടുംബ സാഹചര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകന് പനി ഉണ്ടെന്ന് ഇയാളോട് കുട്ടിയുടെ അമ്മ പറഞ്ഞു. പ്രാര്‍ത്ഥിച്ച് രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് കുട്ടിയെ മുറിക്കുള്ളിലേക്ക് കൂട്ടികൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അബ്ദുള്‍ കരീം രക്ഷപ്പെട്ടു.

നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഹരിപ്പാട് വച്ച് പ്രതി പിടിയിലായി. പോക്‌സോ നിയമപ്രകാരം അബ്ദുള്‍ കരീമിന് എതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്