കേരളം

സ്ഥിരമായി പിതാവിന്റെ ഫോണില്‍ ആത്മഹത്യ വീഡിയോകള്‍ കണ്ടു; ഒടുവില്‍ പന്ത്രണ്ടുവയസ്സുകാരി ആത്മഹത്യ ചെയ്തു

സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍: സ്ഥിരമായി ആത്മഹത്യ വീഡിയോകള്‍ കണ്ട 12 വയസ്സുകാരി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഹന്‍സാപുരിയിലുള്ള 12 വയസുകാരിയാണ് തൂങ്ങി മരിച്ചത്. 

പിതാവിന്റെ ഫോണില്‍ നിന്ന് നിരവധി സൈറ്റുകളില്‍ കയറി കുട്ടി ആത്മഹത്യ വിഡിയോകള്‍ കാണുമായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. മകള്‍ ഇത്തരം വിഡിയോകള്‍ കാണുന്ന കാര്യം അറിയാമായിരുന്നു. എന്നാല്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്ന് മാതാപിതാക്കള്‍ പറഞ്ഞു. 

ശനിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടി സീലിങ് ഫാനില്‍ കയര്‍കെട്ടി തൂങ്ങി മരിച്ചത്. ഈ കാഴ്ച കണ്ട ഇളയസഹോദരി നിലവിളിച്ചുകൊണ്ട് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 12 വയസ്സുകാരിയുടെ മരണത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത