കേരളം

വടിവാൾ വീശി നാട്ടുകാരെ ഭയപ്പെടുത്തി, ഭക്ഷണം പോലും നൽകാതെ അമ്മയെ മകൻ പൂട്ടിയിട്ടു; പൊലീസ് രക്ഷകരായി 

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: മണലൂരിൽ ഭക്ഷണംപോലും നൽകാതെ മകന്‍ പൂട്ടിയിട്ടു ദ്രോഹിച്ച അമ്മയ്ക്ക് പൊലീസ് രക്ഷകരായി. ഇവരെ പൊലീസ് എത്തി മോചിപ്പിച്ച്‌ ആശുപത്രിയിലാക്കി. മറ്റൊരു മകളുടെ പരാതിയിലാണ്‌ നടപടി.  

ചാഴൂര്‍ പഞ്ചായത്തിലെ വേലുമാന്‍പടിയിലെ മൂന്നാംവാര്‍ഡില്‍ കരിക്കന്ത്ര വീട്ടില്‍ മല്ലിക (73) ആണ്‌  മകന്റെ ക്രൂരതയ്‌ക്കിരയായത്‌. വടിവാള്‍വീശി നാട്ടുകാരെ ഭയപ്പെടുത്തി ആഹാരംപോലും കൊടുക്കാതെ അമ്മയെ മകന്‍ ജ്യോതി ഉപദ്രവിച്ചുവെന്നാണു പരാതി. അന്തിക്കാട്‌ എസ്‌ ഐ സുജിത്ത്‌ ജി നായരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ വയോധികയെ രക്ഷിച്ച്‌ ആശുപത്രിയിലാക്കിയത്‌. 

15 സെന്റ്‌ സ്‌ഥലത്ത്‌ ഇടിഞ്ഞു വീഴാറായ ഒരു വീട്ടിലാണ്‌ ഇവര്‍ ദുരിത ജീവിതം നയിച്ചിരുന്നത്‌. കൂലിപ്പണിക്കാരനാണ്‌ മകന്‍ ജ്യോതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്