കേരളം

വിഎസിനോട് മതിപ്പ് തോന്നിയിട്ടുണ്ട്; പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ കുറച്ചുകൂടി കര്‍ക്കശക്കാരനായിരുന്നു: വി മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിലപാടുകളോട് തനിക്ക് മതിപ്പ് തോന്നിയിട്ടുണ്ടെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍. എതിര്‍രാഷ്ട്രീയ ചേരിയിലുള്ള നേതാക്കളുടെ ശൈലിയോട് താല്‍പര്യം തോന്നിയിട്ടില്ല. എന്നാല്‍ വിഎസിന്റെ നിലപാടുകളോട് പലപ്പോഴും മതിപ്പ് തോന്നിയിട്ടുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം.

പാര്‍ട്ടി സെക്രട്ടറിയായിരുന്ന വിഎസ് കുറച്ചു കൂടി കര്‍ക്കശക്കാരനായിരുന്നു എന്ന് തന്നോട് സിപിഎമ്മിനകത്തുള്ള ആളുകള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്ന് മുരളീധരന്‍ പറയുന്നു. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന വിഎസും പിന്നീട് വന്ന വിഎസും രണ്ടാണ്. അപ്പോള്‍ ഏതാണ് യഥാര്‍ത്ഥ വിഎസ് എന്ന് സംശയമുണ്ടെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മിന്റെ ശക്തി കേന്ദ്രത്തില്‍ സര്‍ക്കാര്‍ സര്‍വീസിലിരുന്ന് ആര്‍എസ്എസിനു വേണ്ടി പ്രവര്‍ത്തിച്ചതാണ് കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലെ തന്റെ ജോലി നഷ്ടപ്പെടാന്‍ കാരണമെന്നും  മുരളീധരന്‍ പറഞ്ഞു. തലശേരി സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ കൊലപാതക ശ്രമം ചുമത്തി തന്നെ അറസ്റ്റു ചെയ്തത് ഇതിനു വേണ്ടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ