കേരളം

അവരാണല്ലോ യഥാർഥ "ആചാരസംരക്ഷകർ"; വ്യാഖ്യാനം സദുദ്ദേശപരമല്ല: കെ സുരേന്ദ്രൻ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  ശബരിമലയുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിനെതിരായ പുതിയ വിവാദത്തിന് വിശദീകരണവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. 

ശബരിമലയിൽ സർക്കാർ പുനപ്പരിശോധനാ വിധി കാത്തിരിക്കുന്നു എന്നാണ് നിയമമന്ത്രി പറഞ്ഞതിന്‍റെ പച്ചമലയാളമെന്ന് സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിപ്പിച്ചു. അതിനർത്ഥം നിയമനിർമ്മണം അജൻഡയിലേ ഇല്ലെന്ന് വ്യാഖ്യാനിക്കുന്നത് ഏതായാലും സദുദ്ദേശപരമല്ല.

പുനപ്പരിശോധനാ വിധി വരുന്നതുവരെ കാത്തിരിക്കുക എന്നത് സർക്കാരിനെ സംബന്ധിച്ച് തികച്ചും സ്വാഭാവികമായ കാര്യം. അതിന് മുൻപ് തരൂർ ശശിയും ആന്‍റോ ആന്‍റണിയും ബെന്നി ബഹനാനും ഹൈബി ഈഡനും ഡീൻ കുര്യാക്കോസുമൊക്കെ ചേർന്ന് ശബരിമലയെ സംരക്ഷിച്ചുകളയുമെങ്കിൽ നല്ല കാര്യമെന്നും സുരേന്ദ്രൻ. കണക്കിന് അവരാണല്ലോ യഥാർഥ "ആചാരസംരക്ഷകർ".. എന്നും സുരേന്ദ്രൻ. ‌

ശശിതരൂർ എംപിയുടെ ചോദ്യത്തിന് കേന്ദ്രനിയമമന്ത്രി നൽകിയ മറുപടിയുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്. 

കെ സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ശബരിമലയില്‍ സര്‍ക്കാര്‍ പുനപ്പരിശോധനാ വിധി കാത്തിരിക്കുന്നു എന്നാണ് നിയമമന്ത്രി പറഞ്ഞതിന്റെ പച്ചമലയാളം. അതിനര്‍ത്ഥം നിയമനിര്‍മ്മണം അജണ്ടയിലേ ഇല്ലെന്ന് വ്യാഖ്യാനിക്കുന്നത് ഏതായാലും സദുദ്ദേശപരമല്ല. പുനപ്പരിശോധനാ വിധി വരുന്നതുവരെ കാത്തിരിക്കുക എന്നത് സര്‍ക്കാരിനെ സംബന്ധിച്ച് തികച്ചും സ്വാഭാവികമായ കാര്യം. അതിന് മുമ്പ് തരൂര്‍ ശശിയും ആന്റോ ആന്റണിയും ബെന്നി ബഹനാനും ഹൈബി ഈഡനും ഡീന്‍ കുര്യാക്കോസുമൊക്കെ ചേര്‍ന്ന് ശബരിമലയെ സംരക്ഷിച്ചുകളയുമെങ്കില്‍ നല്ല കാര്യം. കണക്കിന് അവരാണല്ലോ യഥാര്‍ത്ഥ 'ആചാരസംരക്ഷകര്‍'....
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി