കേരളം

കോതമംഗലത്തെ വീട്ടമ്മയുടെ കൊലപാതകം പീഡനശ്രമം ചെറുക്കുന്നതിനിടെയെന്നെ് പൊലീസ്; പ്രതി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കോതമംഗലം: കോതമംഗലം വടാട്ടുപാറയില്‍ വീട്ടമ്മ കൊല്ലപ്പെട്ടത് പീഡനശ്രമം ചെറുത്തതിനെത്തുടര്‍ന്നെന്ന് പൊലീസ്. ബുധനാഴ്ച രാവിലെയാണ് റബ്ബര്‍ തോട്ടത്തില്‍ കഴുത്തറുത്ത നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ചിറക്കാട് മാത്യുവിന്റെ ഭാര്യ മേരി (60) ആണ് കൊല്ലപ്പെട്ടത്.

പീഡനശ്രമം ചെറുത്തതിനെ തുടര്‍ന്നാണ് വീട്ടമ്മയെ അയല്‍വാസി കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ സമീപവാസിയായ കുഞ്ഞുമുഹമ്മദിനെ (63) പൊലീസ് അറസ്റ്റു ചെയ്തു. ടാപ്പിങ്ങ് തൊഴിലാളിയാണ് അറസ്റ്റിലായ കുഞ്ഞുമുഹമ്മദ്. സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തിരുന്നു. 

മേരിയുടെ കഴുത്തില്‍ ഒന്നിലധികം തവണ  കത്തികൊണ്ട് ആഴത്തില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. റബര്‍ വെട്ടാനുപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് കുഞ്ഞുമുഹമ്മദ്  കൊലപാതകം നടത്തിയത്.

വീടിന് സമീപത്തുള്ള റബ്ബര്‍ തോട്ടത്തില്‍ റബ്ബര്‍പാല്‍ ശേഖരിക്കാന്‍ പോയ മേരിയെ രാവിലെ 10 മണിയോടെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഏറെ നേരം കഴിഞ്ഞിട്ടും മേരി തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് മാത്യു തിരഞ്ഞു ചെന്നപ്പോഴാണ് കഴുത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന നിലയില്‍ മേരിയുടെ മൃതദേഹം കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി