കേരളം

പാലാരിവട്ടം പാലം; ഇ ശ്രീധരൻ റിപ്പോർട്ട് നൽകി; പൊളിക്കണോ എന്ന കാര്യത്തിൽ തീരുമാനം പിന്നീട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാലാരിവട്ടം പാലം പുനരുദ്ധരിക്കണമെന്ന് ഇ ശ്രീധരൻ റിപ്പോർട്ട് നൽകി. പാലത്തിന് കാര്യമായ പുനരുദ്ധാരണം വേണമെന്ന് അദ്ദേഹം റിപ്പോർട്ടിൽ പറയുന്നു. അതേസമയം റിപ്പോർട്ട് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതായും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർ തീരുമാനം എടുക്കട്ടേയെന്നുമായിരുന്നു ഇ ശ്രീധരന്റെ പ്രതികരണം. 

നിലവിലെ പണികൾ തുടരാൻ തീരുമാനിച്ചതായി മന്ത്രി ജി സുധാകരൻ പറഞ്ഞു. ഇ ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം സർക്കാരിന് തീരുമാനം എടുക്കാൻ സാധിക്കില്ല. ഇതിന്റെ സാങ്കേതിക, ശാസ്ത്രീയ വശങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇ ശ്രീ‌ധരന്റേയും ചെന്നൈ ഐഐടിയുടേയും റിപ്പോർട്ടുകൾ ഒത്തുനോക്കിയ ശേഷം നടപടിയെടുക്കും. 

വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായും ചർച്ച നടത്തും. അതിന് ശേഷം ഇ ശ്രീധരനേയും ഐഐടി അധികൃതരേയും ഒരുമിച്ചിരുത്തി മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് ചർച്ച നടത്തിയ ശേഷം മാത്രമാകും അന്തിമ തീരുമാനമെടുക്കുക എന്നും മന്ത്രി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു