കേരളം

തിരുവനന്തപുരത്ത് അനധികൃതമായി പൂഴ്ത്തിവെച്ച റേഷന്‍ ഉത്പന്നങ്ങളും മണ്ണെണ്ണയും പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷന്‍ ഉത്പന്നങ്ങളും മണ്ണെണ്ണയും പിടിച്ചെടുത്തു. നെയ്യാറ്റിന്‍കര കുഴിഞ്ഞാന്‍വിളയിലാണ് സംഭവം. അനധികൃതമായി സൂക്ഷിച്ചിരുന്ന ഇരുന്നൂറിലധികം ചാക്ക് റേഷന്‍ ഉത്പന്നങ്ങളും മണ്ണെണ്ണയുമാണ് അധികൃതര്‍ പിടിച്ചെടുത്തത്. 

സിവില്‍ സപ്ലൈസ് നടത്തിയ പരിശോധനയിലാണ് ബാബു എന്നയാളുടെ ഗോഡൗണില്‍ നിന്ന് പുഴുക്കലരി, പച്ചരി, ഗോതമ്പ് തുടങ്ങിയ റേഷന്‍ വസ്തുക്കള്‍ പിടിച്ചെടുത്തത്. ഇയാളുടെ വീടിന് സമീപത്തെ എഴുപതുകാരിയുടെ വീട്ടില്‍ നിന്ന് 200 ലിറ്ററിലധികം മണ്ണെണ്ണ കണ്ടെടുത്തിട്ടുണ്ട്. 

തീരദേശ മേഖലയിലുള്ള റേഷന്‍ കടകളില്‍ നിന്ന് ഉത്പന്നങ്ങള്‍ കടത്തി പുതിയ ചാക്കുകളിലാക്കി വില്‍ക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. തമിഴ്‌നാട് സപ്ലൈക്കോയുടേതടക്കം വിവിധ ബ്രാന്‍ഡുകളുടെ ചാക്കുകളും പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്