കേരളം

കോടതിച്ചെലവ് നല്‍കണമെന്ന് എതിര്‍ഭാഗം ; എങ്കില്‍ കേസ് തുടരാമെന്ന് കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കുന്നെങ്കില്‍ കോടതിച്ചെലവ് ചുമത്തണമെന്ന് എതിര്‍കക്ഷി വാദം ഉന്നയിച്ചാല്‍ കേസുമായി മുന്നോട്ടുപോകുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഹൈക്കോടതിയിലാണ് സുരേന്ദ്രന്‍ നിലപാട് വ്യക്തമാക്കിയത്. 

ഹര്‍ജി പിന്‍വലിക്കുന്നെങ്കില്‍ കോടതിച്ചെലവ് ചുമത്താന്‍ നിയമവ്യവസ്ഥ ഉണ്ടെന്നാണ് എതിര്‍കക്ഷിയുടെ വാദം. എന്നാല്‍, സാക്ഷികളെ കണ്ടെത്താന്‍ പറ്റാത്തതുകൊണ്ടാണ് കേസ് പിന്‍നവിക്കുന്നതെന്നും ചെലവ് ഈടാക്കിയാണ് അത് അനുവദിക്കുന്നതെങ്കില്‍ കേസ് തുടരുമെന്നും കെ സുരേന്ദ്രന്‍ അറിയിച്ചു. 

തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ജൂലൈ 16 ലേക്ക് മാറ്റി. മുസ്ലിം ലീഗിലെ പിബി അബ്ദുള്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, യാത്രകള്‍ക്ക് നിയന്ത്രണം

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു 'മഴ'

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, പഞ്ചായത്തില്‍ 208 പേര്‍ ചികിത്സയില്‍

അമിത വേഗത്തില്‍ ആഡംബരകാര്‍ ഓടിച്ച് രണ്ട് പേരെ കൊന്നു, 17കാരന് 300 വാക്കുകളില്‍ ഉപന്യാസം എഴുതാന്‍ ശിക്ഷ