കേരളം

അഗതി മന്ദിരത്തിലെ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചു; യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: അഗതി മന്ദിരത്തിലെ വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ യൂത്ത് ലീഗ് നേതാവ് അറസ്റ്റില്‍. യൂത്ത് ലീഗ് മടവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പുല്ലാളൂര്‍ ചെരച്ചോറ മീത്തല്‍ മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത്. മടവൂര്‍ സി എം മഖാമിന് കീഴിലെ അഗതി മന്ദിരത്തിലെ വിദ്യാര്‍ഥിയാണ് പീഡനത്തിന് ഇരയായത്. 

പള്ളിയില്‍ നിന്നും മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റുകയും ആളൊഴിഞ്ഞ കുന്നിന്‍ പ്രദേശത്ത് എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. പള്ളിക്ക് സമീപം ഇറക്കി വിട്ട് മടങ്ങുന്നതിനിടെ വിദ്യാര്‍ഥി കാറിന്റെ നമ്പര്‍ ശ്രദ്ധിക്കുകയും വിവരം രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് കാര്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റാഫി പിടിയിലായത്.

പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. കുന്ദമംഗലം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാറിന്റെ ഉടമയെ കണ്ടെത്തി. എന്നാല്‍ മൂന്ന് മാസം മുമ്പ് മുഹമ്മദ് റാഫിക്ക് ഇത് വാങ്ങിയിരുന്നു. തുടര്‍ന്നാണ് റാഫിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജറാക്കിയ റാഫിയെ14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍