കേരളം

കസ്റ്റഡി കൊലപാതകം : ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഫോണുകള്‍ ചോര്‍ത്തി ; മുന്‍ എസ് പിക്കെതിരെ പരാതി ; ഇന്റലിജന്‍സ് അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി : നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയതായി ആരോപണം. ഇടുക്കി മുന്‍ എസ്പിയുടെ രഹസ്യ നിര്‍ദേശ പ്രകാരം ഇടുക്കി സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥന്‍ അന്വേഷണസംഘത്തിന്റെ ഫോണുകള്‍ ചോര്‍ത്തിയതെന്നാണ് പരാതി. ഇക്കാര്യത്തില്‍ ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി.

നെടുംകണ്ടം കേസില്‍ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീളുന്നതിനിടെയാണ്, ആരോപണവിധേയനായി സ്ഥലംമാറ്റപ്പെട്ട മുന്‍ എസ്പി കെ.ബി വേണുഗോപാലിനെതിരെ  ആരോപണം ഉയരുന്നത്.  ഉരുട്ടിക്കൊല അന്വേഷിക്കുന്ന  ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയെന്നാണ് പരാതി. ഇതേക്കുറിച്ച്  ക്രൈംബ്രാഞ്ചും അന്വേഷണം തുടങ്ങി. 

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആരൊയൊക്കെയാണ് വിളിക്കുന്നതെന്നും, സംഭാഷണത്തിന്റെ വിവരങ്ങളുമാണ്  പ്രധാനമായും ചോര്‍ത്തിയതെന്നാണ്  സൂചന. ഇതുകൂടാതെ, നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുടെ ഫോണ്‍ കോളുകളും ചോര്‍ത്തിയതായി  ആരോപണമുണ്ട്. കഴിഞ്ഞ മാസം 12 മുതല്‍ 16 വരെ നെടുങ്കണ്ടം സ്‌റ്റേഷനില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥരുടെ ഫോണുകളിലെ സംഭാഷണമാണു ചോര്‍ത്തിയത്. 

കസ്റ്റഡി മരണത്തെ തുടര്‍ന്ന് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ആരെയൊക്കെ വിളിച്ചു എന്നറിയുന്നതിനായിരുന്നു ഇത്. ഫോണ്‍ കോള്‍ ചോര്‍ത്തുന്നതായി വിവരം ലഭിച്ച ഉദ്യോഗസ്ഥര്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കു പോലും ഫോണ്‍ ഉപയോഗിക്കാത്ത സ്ഥിതിയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ