കേരളം

'ബാങ്ക് മാനേജര്‍' വിളിച്ച് പാസ് വേഡും യുസര്‍നെയിമും ആവശ്യപ്പെട്ടു, അധ്യാപികയ്ക്ക് നഷ്ടപ്പെട്ടത് 9 ലക്ഷം രൂപ

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: ബാങ്ക് മാനേജര്‍ എന്ന പേരില്‍ വന്ന ഫോണ്‍ കോളിലൂടെ അക്കൗണ്ട് നമ്പറും, യൂസര്‍നെയിമും, പാസ് വേഡുമെല്ലാം നല്‍കിയ യുവതിക്ക് നഷ്ടപ്പെട്ടത് 9 ലക്ഷം രൂപ. കണ്ണൂര്‍ പള്ളിക്കുന്ന സ്വദേശിയായ അധ്യാപികയാണ് തട്ടിപ്പിന് ഇരയായത്. 

ജൂണ്‍ 26നാണ് സംഭവത്തിനാസ്പദമായ സംഭവം എന്നാണ് അധ്യാപിക പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. എസ്ബിഐയുടെ മാനേജറാണെന്ന് പരിചയപ്പെടുത്തിയായിരുന്നു ഫോണ്‍ കോള്‍ വന്നത്. പ്ലാറ്റിനം കാര്‍ഡ് അനുവദിച്ചിട്ടുണ്ടെന്നും, ഇതിനായി യുസര്‍ നെയിമും പാസ്വേഡും, എടിഎം കാര്‍ഡ് നമ്പറും വേണമെന്ന് പറഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ അധ്യാപിക ഇവയെല്ലാം നല്‍കുകയായിരുന്നു. 

ഇങ്ങനെ ഫോണ്‍ കോള്‍ വന്നതിന് തൊട്ടടുത്ത ദിവസങ്ങളിലായി അക്കൗണ്ടില്‍ നിന്ന് ഒന്‍പത് ലക്ഷം രൂപ നഷ്ടപ്പെട്ടതായി തിരിച്ചറിഞ്ഞു. തട്ടിപ്പിന് ഇരയായെന്ന് വ്യക്തമായതോടെ എസ്പിക്ക് പരാതി നല്‍കി. ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു