കേരളം

കന്യാസ്ത്രീ പീഡനം; ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് 16ലേക്ക് മാറ്റി

സമകാലിക മലയാളം ഡെസ്ക്

പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ജലന്ധർ രൂപത മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കസിനെതിരായ കേസ് വിചാരണയ്ക്കായി പരി​ഗണിക്കുന്നത് പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 16ലേക്ക് മാറ്റി. കഴിഞ്ഞ തവണ കേസ് പരി​ഗണിച്ചപ്പോൾ കുറ്റപത്രത്തിന്റെ കോപ്പി നൽകിയില്ലെന്ന് പ്രതിഭാ​ഗം പരാതിപ്പെട്ടിരുന്നു. മുഴുവൻ കോപ്പികൾ നൽകാത്തതിനാൽ നടപടിക്രമങ്ങൾ അപൂർണമാണെന്നും പ്രതിഭാ​ഗം വാദിച്ചു. കുറ്റപത്രം പൂർണമായി നൽകാൻ ജഡ്ജി സിറാജുദീൻ ഉത്തരവിട്ടിരുന്നു. 

ഇതനുസരിച്ച് ചൊവ്വാഴ്ച കുറ്റപത്രം പൂർണമായും പ്രതിഭാ​ഗത്തിന് നൽകി. അന്വേഷണ ഉദ്യോ​ഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷ് കോടതിയിലെത്തിയിരുന്നു. കുറ്റപത്രം പരിശോധിക്കാൻ പ്രതി ഭാ​ഗത്തിന് സമയം അനുവദിച്ചാണ് കേസ് പരി​ഗണിക്കുന്നത് മാറ്റിയത്. 

പബ്ലിക്ക് പ്രോസിക്യൂട്ടർ ജിതേഷ് ബാബു ഹാജരായിരുന്നു. എന്നാൽ വിചാരണ തുടങ്ങാത്തതിനാൽ നടപടിക്രമങ്ങളിൽ പങ്കാളിയായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ