കേരളം

കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലന്‍സ്: കൈക്കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സഹകരിക്കണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹൃദയ വാല്‍വിന് തകരാറുള്ള നവജാതശിശുവിനെ രക്ഷിക്കാന്‍ വീണ്ടുമൊരു ആംബുലന്‍സ് ദൗത്യം. രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി കാസര്‍കോട് നിന്നാണ് ആംബുലന്‍ പുറപ്പെട്ടിരിക്കുന്നത്. 

വണ്ടി തിരുവനന്തപുരത്ത് എത്തുന്നതു വരെ റോഡുകള്‍ സജ്ജമാക്കണമെന്ന് ഫേസ്ബുക്കില്‍ കാംപെയ്ന്‍ തുടങ്ങിയിട്ടുണ്ട്. കാസര്‍കോട് ഉദുമ സ്വദേശി നാസറിന്റെയും മുനീറയുടെയും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനാണ് ഈ ദൗത്യമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമെന്ന സന്നദ്ധ സംഘടനയുടെ ഫേസ്ബുക് പേജിലൂടെ അറിയിച്ചു. 

ആംബുലന്‍സിന്റെ യാത്രയുടെ തത്സമയ വീഡിയോ ഈ ഫേസ്ബുക്ക് പേജിലൂടെ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കാസര്‍കോട് നിന്നും രാത്രി പുറപ്പെട്ട പാണക്കാട് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ ആംബുലന്‍സ് (കെഎല്‍ 60ജെ 7739)  ഇപ്പോള്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചുവെന്നാണ് കരുതുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍