കേരളം

മലപ്പുറത്തെ പ്രതീക്ഷാഭവനില്‍ നിന്നും രണ്ട് പേരെ കാണാതായി, അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: സാമൂഹികനീതി വകുപ്പിന് കീഴിലുള്ള പ്രതീക്ഷാ ഭവനില്‍ നിന്ന് രണ്ട് അന്തേവാസികളെ കാണാതായി. ഇതര സംസ്ഥാനക്കാരായ ചന്ദ്രു, നാനു എന്നിവരെയാണ് കാണാതായത്. കുറ്റിപ്പുറം പൊലീസ് കേസെടുത്ത് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 

കാണാതായ ചാന്ദുവും നാനുവും താമസിച്ചിരുന്ന മുറിയിലെ ജനല്‍ കമ്പികള്‍ അറുത്ത് മാറ്റിയ നിലയിലാണ്. ഇതിലൂടെയാകാം രക്ഷപ്പെട്ടതെന്ന് പൊലീസിന്റെ നിഗമനം.  എന്നാല്‍ ഇവരുടെ മേല്‍വിലാസമോ മറ്റ് വിവരങ്ങളോ കൈവശമില്ലെന്നും ആശുപത്രിയില്‍ നിന്ന് നേരിട്ട് പ്രതീക്ഷ ഭവനില്‍ എത്തുകയായിരുന്നെന്നും ഡയറക്ടര്‍ പറയുന്നു

മാനസിക ദൗര്‍ബല്യമുള്ള പുരുഷന്മാരെ പുനരധിവസിപ്പിക്കാനുള്ള സംസ്ഥാനത്തെ ഏക അഭയ കേന്ദ്രമാണ് തവനൂരിലെ പ്രതീക്ഷ ഭവന്‍. മുന്‍പും ഇവിടെ നിന്ന് അന്തേവാസികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും പൊലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്