കേരളം

യൂത്ത് കോണ്‍ഗ്രസ് സാരഥികളെ നിശ്ചയിക്കാന്‍ 'ടാലന്റ് ഹണ്ട്' ; പരീക്ഷണം ഇന്നും നാളെയും കൊച്ചിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സംഘടനാ തെരഞ്ഞെടുപ്പ് വീണ്ടും അനിശ്ചിതത്വത്തിലായ യൂത്ത് കോണ്‍ഗ്രസിന്റെ സാരഥികളെ കണ്ടെത്താന്‍ 'ടാലന്റ് ഹണ്ട്' സംഘടിപ്പിക്കുന്നു. എറണാകുളം ഡിസിസിയില്‍ ഇന്നും നാളെയുമായാണ് അഭിമുഖപരീക്ഷ നടത്തുന്നത്. കേരളത്തിന്റെ ചുമതലയുള്ള ദേശീയ ഭാരവാഹി രവീന്ദ്രദാസിന്റെ നേതൃത്വത്തിലാണ് പരീക്ഷ. 

രാവിലെ 10 മുതല്‍ വൈകീട്ടു നാലുവരെയാണ് പരീക്ഷ. അറുന്നൂറിലേറെ പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സംസ്ഥാന പ്രസിഡന്റ്, സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, എന്നിവരാകാനുള്ള പട്ടികയിലേക്ക് പരിഗണിക്കുന്നവരെ തെരഞ്ഞെടുക്കാന്‍ വേണ്ടിയാണ് അഭിമുഖ പരീക്ഷ നടത്തുന്നത്. 

ബൂത്ത് പ്രസിഡന്റുമാര്‍ മുകളിലേക്കുള്ളവര്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. കോണ്‍ഗ്രസിനെ സജീവമാക്കാന്‍ നേരത്തെ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ടാലന്റ് ഹണ്ടിന്റെ മാതൃകയാണ് വീണ്ടും പിന്തുടരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്