കേരളം

സ്‌കൂളുകളുടെ ഘടന മാറുന്നു, ഹൈക്കോടതിയുടെ അനുമതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സമൂല മാറ്റം വരുത്തുംവിധം സ്‌കൂളുകളുടെ ഘടനാ മാറ്റത്തിന് ഹൈക്കോടതിയുടെ അനുമതി. അഞ്ചാം ക്ലാസിനെ എല്‍പിയിലും എട്ടാം ക്ലാസിനെ യുപിയിലും ഉള്‍പ്പെടുത്തിയുള്ള മാറ്റത്തിനാണ് ഹൈക്കോടതി ഫുള്‍ ബെഞ്ച് അംഗീകാരം നല്‍കിയത്. 

സ്‌കൂള്‍ ഘടന മാറ്റുന്നതിനെതിരെ വിവിധ മാനേജ്‌മെന്റുകളുടേത്  ഉള്‍പ്പെടെ നാല്‍പ്പതു ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. നേരത്തെ ഈ ഹര്‍ജികള്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് ഘടനാ മാറ്റം അനിവാര്യമല്ലെന്ന ഉത്തരവാണ് നല്‍കിയത്. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥയ്ക്ക് അനുസരിച്ചാണ് ഘടനാ മാറ്റത്തിന് സര്‍ക്കാര്‍ നടപടി തുടങ്ങിയത്. ആവശ്യമായ ഗതാഗത സൗകര്യം ഏര്‍പ്പെടുത്താമെങ്കില്‍ ഈ ഘടനാ മാറ്റം നിര്‍ബന്ധമായും നടപ്പാക്കേണ്ടതില്ലെന്നാണ് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടത്.

ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് അസ്ഥിരപ്പെടുത്തിയ ഫുള്‍ ബെഞ്ച് വിദ്യാഭ്യാസ അവകാശ നിയമം പാലിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നു വ്യക്തമാക്കി. ഇതിന് അനുസരിച്ച് പരിഗണനയിലുള്ള ഹര്‍ജികള്‍ തീര്‍പ്പാക്കാന്‍ ഡിവിഷന്‍ ബെഞ്ചിന് ഫുള്‍ ബെഞ്ച് നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ