കേരളം

ഐഎസ് ആക്രമണത്തിന് സാധ്യതയെന്ന് റിപ്പോർട്ട്; റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കേരളത്തിലും തമിഴ്നാട്ടിലും ഐഎസ് ആക്രമണ സാധ്യതയെത്തുടർന്ന് പ്രധാന റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി. ആക്രമണ സാധ്യത ചൂണ്ടിക്കാട്ടിയുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 

റെയിൽവേ പൊലീസും ആർപിഎഫ്, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരും ചേർന്നാണ് പരിശോധന നടത്തിയത്. ട്രെയിനുകളിലെത്തുന്ന പാർസലുകളിലും സംശയാസ്പദമായി കാണുന്ന ആളുകളെയും പരിശോധിച്ചു. 

ഈസറ്റർ ദിനത്തിൽ കൊളംബോയിലുണ്ടായ ആക്രമണത്തിന് പിന്നാലെ കേരളത്തിലും തമിഴ്നാട്ടിലും ഐഎസ് ആക്രമണമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡും തുടങ്ങി ആളുകൾ കൂടുതൽ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ അന്ന് പരിശോധന നടത്തിയിരുന്നു. സമാനമായ പരിശോധനയാണ് ഇന്ന് റെയിൽവേ സ്റ്റേഷനുകളിൽ വീണ്ടും നടത്തിയിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ബ്രിട്ടാസ് വിളിച്ചത് ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന്; യുഡിഎഫ് പ്രതീക്ഷിച്ച റിസള്‍ട്ട് ഉണ്ടായി: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ജ്യോതി ബസുവിന്റെയും ബുദ്ധദേബിന്റെയും മണ്ണില്‍ സി.പി.എം തിരിച്ചുവരുന്നു?

അതിശക്ത മഴ: ഓറഞ്ച് അലര്‍ട്ട്, വിനോദ സഞ്ചാരികള്‍ ഊട്ടി യാത്ര ഒഴിവാക്കണം, മുന്നറിയിപ്പ്

സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍