കേരളം

അമിത വേ​ഗത ചോദ്യം ചെയ്തതിന് ക്രൂരമര്‍ദനം; ​ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു  

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ടൂറിസ്റ്റ് വാനിന്റെ അമിതവേഗം ചോദ്യംചെയ്തതിന് ക്രൂരമര്‍ദനം
ഏൽക്കേണ്ടിവന്ന യുവാവ് മരിച്ചു. വടകര സ്വദേശിയായ സി.കെ വിനോദാണ് മരിച്ചത്. സംഭവത്തിൽ വാൻ ഡ്രൈവറെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രി ദേശീയ പാതയിലൂടെ സുഹൃത്തിനൊപ്പം നടന്നുപോകുമ്പോഴാണ് അമിതവേഗതയിലെത്തിയ ടൂറിസ്റ്റ് വാനിനെതിരെ വിനോദ് പ്രതിഷേധിച്ചത്. ഇതേത്തുടർന്ന് വാൻ നിര്‍ത്തി ഇറങ്ങി വന്ന ഡ്രൈവറും സഹായിയും വിനോദിനെയും സുഹൃത്തിനെയും മര്‍ദ്ദിക്കുകയായിരുന്നു. മാഹി സര്‍ക്കാര്‍ ആശുപത്രിക്കു സമീപമാണ് സംഭവമുണ്ടായത്. 

മര്‍ദ്ദനത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ വിനോദ് റോഡില്‍ വീണു. ഇയാളെ ഉടൻ മാഹി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിനോദ് ഇന്ന് പുലർച്ചെ മരിച്ചു. അഴിയൂര്‍ സ്വദേശികളായ ഫര്‍സല്‍, ഷിനാസ് എന്നിവരാണ് അറസ്റ്റിലായവർ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്