കേരളം

കേരളത്തില്‍ കണ്ണൂരിലും ഹജ്ജ് എംബാര്‍ക്കേഷന്‍: അടുത്ത വര്‍ഷം പ്രതീക്ഷിക്കാമെന്ന് കെടി ജലീല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഹജ്ജ് എംബാര്‍ക്കേഷന്‍ അനുവദിക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി കെടി ജലീല്‍. നെടുമ്പാശ്ശേരിയില്‍ ഹജ്ജ് ക്യാംപിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

ആദ്യ വിമാനം ഇന്നലെ പുറപ്പെട്ടു. ഇന്ന് മുതല്‍ 17 വരെ എട്ടു സര്‍വീസുകളാണ് നെടുമ്പാശേരിയില്‍ നിന്നുണ്ടാവുക. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കാണ് ആദ്യവിമാനം യാത്രയായത്. 2,740 തീര്‍ഥാടകരാണ് ഈ വര്‍ഷം നെടുമ്പാശേരിയില്‍ നിന്ന് ഹജ്ജിനായി പുറപ്പെടുക. ഓഗസ്റ്റ് 29 മുതല്‍ ജിദ്ദയില്‍ നിന്ന് മടക്കയാത്ര ആരംഭിക്കും.

സംസ്ഥാനത്ത് കരിപ്പൂരൂം ഇത്തവണ ഹജ്ജ് എംബാര്‍കേഷന്‍ അനുവദിച്ചിട്ടുണ്ട്. പതിനൊന്നായിരം പേരാണ് കരിപ്പൂര്‍ വഴി യാത്രയാകുന്നത്. അടുത്ത വര്‍ഷം കണ്ണൂരില്‍ നിന്ന് സൗകര്യം ഒരുക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി കെടി ജലീല്‍ ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ