കേരളം

'ഞങ്ങള്‍ ആപത്തിലാണ്; മഴ പെയ്യാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കാം; ഇല്ലെങ്കില്‍ കട്ടപ്പൊക'യെന്ന് എംഎം മണി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മഴ കുറഞ്ഞതിനാല്‍ ഗുരുതരമായ പ്രതിസന്ധി വരുമെന്നും അതൊഴിവാകാന്‍ എല്ലാവരും ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് വൈദ്യുതി മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി.

നിരീശ്വരവാദിയായതിനാല്‍ ഞാന്‍ പ്രാര്‍ത്ഥിക്കില്ല. പക്ഷെ നിങ്ങളെല്ലാം ഒത്തൊരുമിച്ച് പ്രാര്‍ത്ഥിക്കണം. ഇല്ലെങ്കില്‍ കട്ടപ്പൊകയാണ്. സര്‍വമത പ്രാര്‍ത്ഥനയായാലും കുഴപ്പമില്ല. മഴ പെയ്യണം. മഴ പെയ്തില്ലേല്‍ ഞങ്ങള്‍ ആപത്തിലാണ് എന്ന് പറഞ്ഞ് പ്രാര്‍ത്ഥിക്കണം. പാലക്കുഴ പഞ്ചായത്തില്‍ ശുദ്ധജല വിതരണം പദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്