കേരളം

നെടുങ്കണ്ടം കസ്റ്റഡി മരണം; പീരുമേട് സബ്ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പീരുമേട് സബ്ജയില്‍ സൂപ്രണ്ട് ജി അനില്‍ കുമാറിനെ സ്ഥലം മാറ്റി. നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട വകുപ്പുതല അന്വേഷണ നടപടികളുടെ ഭാഗമായാണ് മാറ്റിയത്. 

തിരൂര്‍ സബ് ജയിലിലേക്കാണ് മാറ്റിയത്. നെടുങ്കണ്ടം സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിന്റെ മരണത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തിയെന്ന് ഡിഐജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാതലത്തിലാണ് ജയില്‍ ഡിജിപി ഋഷിരാജ് സിങ് നടപടി സ്വീകരിച്ചത്. 

നേരത്തെ, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ വാസ്റ്റിന്‍ ബോസ്‌കോയെ സസ്‌പെന്‍ഡ് ചെയ്യുകയും താല്‍കാലിക വാര്‍ഡനായിരുന്ന സുഭാഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. 

ജയിലില്‍ കഴിയവേ രാജ്കുമാറിന്റെ ആരോഗ്യസ്ഥിതി മോശമായപ്പോള്‍ മേലുദ്യോഗസ്ഥരെ അറിയിക്കാതിരുന്നതും, അടിയന്തര വൈദ്യസഹായം നല്‍കാതിരുന്നതും ഗുരുതരവീഴ്ചയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 57 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് ഡിഐജി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്