കേരളം

അഖിലിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും; ആരോ​ഗ്യ നിലയിൽ പുരോ​ഗതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ സംഘർഷത്തിനിടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥി അഖിൽ ചന്ദ്രന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന അഖിലിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. കുത്തിയത് ശിവരഞ്ജിത്താണെന്ന് അഖിൽ പറഞ്ഞതായി ഡോക്ടർ നൽകിയ മൊഴിയേ ഇപ്പോൾ പൊലീസിന്റെ പക്കലുള്ളൂ.

കഴിഞ്ഞ 12നു കത്തിക്കുത്തിനു പിന്നാലെ അടച്ച കോളജ് രണ്ട് ദിവസത്തിനകം തുറക്കുമെന്നു പ്രിൻസിപ്പൽ അറിയിച്ചു. പൊലീസ് സംരക്ഷണം ഏതാനും നാൾ കൂടി തുടരും. പൊലീസിന്റെ ലുക്കൗട്ട് നോട്ടീസിലെ എട്ട് പ്രതികളിൽ മൂന്ന് പേരെ ഇനിയും പിടികിട്ടാനുണ്ട്. ഇവരും തിരിച്ചറിയാനുള്ള ഇരുപതോളം പേരിൽ ചിലരും പാർട്ടി നിർദേശപ്രകാരം ഉടൻ കീഴടങ്ങിയേക്കും. 

പ്രശ്നത്തിൽ ഗവർണറുടെ അടിയന്തര ഇടപെടൽ വേണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഒ രാജഗോപാൽ എംഎൽഎയുടെ നേതൃത്വത്തിൽ എൻ‍ഡിഎ സംഘവും ഇതേ ആവശ്യമുയർത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍