കേരളം

ആ വാര്‍ത്തയെ കുറിച്ച് അറിയില്ല; സാജന്റെ ആത്മഹത്യയ്ക്ക് കാരണം കുടുംബപ്രശ്‌നങ്ങളല്ലെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്‍വന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭയില്‍ നിന്ന് അനുമതി വൈകിയതിലെ വിഷമമാണു പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയ്ക്കു കാരണമെന്നു കണ്ടെത്തിയതായി അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി വി.എ.കൃഷ്ണദാസ്. ആരെയെങ്കിലും പ്രതിചേര്‍ക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല. മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

മറ്റു പല കാരണങ്ങളുമുള്ളതായി അന്വേഷണ സംഘത്തെ ഉദ്ധരിച്ചു സിപിഎം മുഖപത്രത്തില്‍ വന്ന വാര്‍ത്ത ഡിവൈഎസ്പി നിഷേധിച്ചു. ആ വാര്‍ത്തയെക്കുറിച്ച് അറിയില്ല. അത് അന്വേഷണവുമായി ബന്ധമുള്ള വാര്‍ത്തയല്ല. മറ്റാരെങ്കിലും നല്‍കിയതായിരിക്കാമെന്നും ഡിവൈഎസ്പി പറഞ്ഞു. കുടുംബപ്രശ്‌നമാണു സാജന്റെ മരണത്തിനു കാരണമെന്ന തരത്തില്‍ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണു ഡിവൈഎസ്പിയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല