കേരളം

എഐഎസ്എഫ് പുറത്തു നിന്ന് ആളെയിറക്കി എസ്എഫ്‌ഐക്കാരുടെ തലയടിച്ചു പൊട്ടിച്ചു; വൈപ്പിന്‍ കോളജ് സംഘര്‍ഷത്തില്‍ പ്രതികരണവുമായി എസ്എഫ്‌ഐ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വൈപ്പിന്‍ ഗവണ്‍മെന്റ് കോളജില്‍ എസ്എഫ്‌ഐ സംഘര്‍ഷമുണ്ടാക്കിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി അമല്‍. മുഖ്യധാരയില്‍ നില്‍ക്കാനുള്ള ശ്രമങ്ങളാണ് എഐഎസ്എഫ് നടത്തുന്നതെന്ന് അമല്‍ ആരോപിച്ചു. എഐഎസ്എഫ് പ്രവര്‍ത്തകരും മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളും തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്ന് അമല്‍ പറഞ്ഞു. എഐഎസ്എഫ് പ്രവര്‍ത്തകര്‍പുറത്തുനിന്ന് ആളെയിറക്കി എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുടെ തലയടിച്ചു പൊട്ടിക്കുകയായിരുന്നു എന്ന് അമല്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് എസ്എഫ്‌ഐ ആക്രമണം നടത്തിയതെന്ന് എഐഎസ്എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി സ്വാലിഹ് അഫ്രീദി, പ്രസിഡന്റ് വിഷ്ണു ടിഎസ് എന്നിവരെ ക്ലാസില്‍ നിന്ന് പിടിച്ചിറക്കി മര്‍ദിച്ചുവെന്ന് എഐഎസ്എഫ് ആരോപിച്ചു. 

മൂന്നുവര്‍ഷം മുമ്പ് ആരംഭിച്ച കോളജില്‍, കഴിഞ്ഞവര്‍ഷം എഐഎസ്എഫ് യൂണിറ്റ് രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെ നിരന്തരം എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷം നടക്കുന്ന ക്യാമ്പസാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം