കേരളം

എസ‌്എഫ‌്ഐ ക്യാമ്പിൽ പങ്കെടുത്തു, വാട്സാപ്പ് ​ഗ്രൂപ്പിൽ അം​ഗം; കോളജിൽ നിന്ന് പുറത്താക്കിയ വിദ്യാർത്ഥി ആത്മഹത്യക്ക‌് ശ്രമിച്ചു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: എസ‌്എഫ‌്ഐയിൽ പ്രവർത്തിച്ചതിന‌് കോളജിൽനിന്ന‌് പുറത്താക്കിയ വിദ്യാർത്ഥി ആത്മഹത്യക്ക‌് ശ്രമിച്ചു.  ഇരിട്ടി പ്രഗതി കോളേജിലെ  ഒന്നാംവർഷ  ബിരുദ വിദ്യാർത്ഥി ആകാശ് (19) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എസ‌്എഫ‌്ഐ ക്യാമ്പിൽ പങ്കെടുത്തതിനും വാട‌്സ‌് ആപ‌് ഗ്രൂപ്പിൽ അംഗമായതിനുമാണ് വിദ്യാർത്ഥികളെ കോളജിൽ നിന്ന് പുറത്താക്കിയത്.

പേരട്ടയിൽ നടന്ന എസ‌്എഫ‌്ഐ പഠനക്യാമ്പിൽ പങ്കെടുത്തതിനെ തുടർന്നായിരുന്നു നടപടി. വാട‌്സ‌് ആപ‌് ഗ്രൂപ്പിനെക്കുറിച്ചറിഞ്ഞ മാനേജർമാരും പ്രിൻസിപ്പലും വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. പ്രിൻസിപ്പലിന്റെ മുറിയിൽ വിളിച്ച‌് വരുത്തി ഭീഷണിപ്പെടുത്തിയതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായതിനെ തുടർന്നാണ‌് ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് ആകാശ‌് പറഞ്ഞു. ചോര വാർന്ന‌് അവശനിലയിലായ ആകാശിനെ ഇന്നലെ ഉച്ചയോടെയാണ് ഇരിട്ടി താലൂക്ക‌് ആശുപത്രിയിൽ എത്തിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍