കേരളം

യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐയെ പാര്‍ട്ടിക്ക് നിയന്ത്രിക്കാനായില്ല; സിപിഎം യോഗത്തില്‍ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

തിരുവനനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. കോളജിലെ യൂണിറ്റ് കമ്മിറ്റിയെ പാര്‍ട്ടിക്ക് നിയന്ത്രിക്കാനായില്ല എന്നാണ് വിമര്‍ശനം. സംസ്ഥാന കമ്മിറ്റി അംഗം ആനത്തലവട്ടം ആനന്ദനാണ് വിമര്‍ശനനമുന്നയിച്ചത്. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമത്തിന് ശേഷവും തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

അതേസമയം, എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വിപി സാനു കുത്തേറ്റ അഖിലിന്റെ വീട് സന്ദര്‍ശിച്ചു. വിഷയത്തില്‍ എസ്എഫ്‌ഐ സ്വീകരിച്ച നിലപാടുകള്‍ കുടുംബം സ്വാഗതം ചെയ്‌തെന്ന് സാനു പറഞ്ഞു. 

നേരത്തെ, കോളജില്‍ പിരിച്ചുവിട്ട യൂണിറ്റിന് പകരം എസ്എഫ്‌ഐ താത്കാലിക യൂണിറ്റ് രൂപീകരിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം എആര്‍ റിയാസ് കണ്‍വീനറായാണ് താത്കാലിക യൂണിറ്റ് രൂപീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു