കേരളം

ചീറിപ്പാഞ്ഞ് ബസ്, നിയന്ത്രണംവിട്ട് കാറിന് കുറുകെ, കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: അപകടഭീഷണി ഉയര്‍ത്തി അതിവേഗം ചീറിപ്പായുന്ന സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാര്‍ക്കെതിരെ മുന്‍പും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. മഴപെയ്ത് നനഞ്ഞ റോഡുകളില്‍ ചെറിയൊരു അശ്രദ്ധ മതി അപകടത്തിന്. അതുകൊണ്ടുതന്നെ ഈ സമയത്ത് കൂടുതല്‍ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് നിരവധി മുന്നറിയിപ്പുകളും നല്‍കാറുണ്ട്. സ്വകാര്യ ബസുകള്‍ റോഡിലെ മറ്റു യാത്രക്കാരുടെ ജീവന് എത്രത്തോളം ഭീഷണിയുണ്ടാക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മലപ്പുറത്തു നിന്നുള്ള ഈ വിഡിയോ.

മലപ്പുറം തിരൂര്‍ താനൂര്‍ റോഡില്‍ കാറില്‍ സഞ്ചരിച്ച കുടുംബം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച് മാത്രം. അമിത വേഗത്തില്‍ നിയന്ത്രണം തെറ്റിയ ബസ് കാറില്‍ ഇടിക്കാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്. മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്ന ബസ് മുന്നിലെ വാഹനത്തെ കണ്ട് ബ്രേക്ക് പിടിച്ചതാണ് അപകടകാരണം. മഴപെയ്ത് നനഞ്ഞ റോഡില്‍ തെന്നി നീങ്ങിയ ബസ് കാറിന് തൊട്ടു മുന്നില്‍ വന്നാണ് നിന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്