കേരളം

മൂഴിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നേക്കും; പത്തനംതിട്ടയില്‍ രണ്ടുദിവസംകൂടി യെല്ലോ അലര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുന്നു. പത്തനംതിട്ട ജില്ലയില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ക്കൂടി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മൂഴിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവിട്ടേക്കാമെന്ന അറിയിപ്പുണ്ട്. ഷട്ടര്‍ തുറന്നാല്‍ മൂഴിയാര്‍, ആങ്ങമുഴി, സീതത്തോട് എന്നീ സ്ഥലങ്ങളിലൂടെ ഒഴുകുന്ന കക്കാട്ടാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം.

പെരിങ്ങല്‍കുത്ത് ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. ഉച്ചയ്ക്ക് 12ന് രണ്ടെണ്ണം രണ്ടടി വീതം ഉയര്‍ത്തി. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ 2.30 ഓടെ മറ്റു രണ്ടു ഷട്ടറുകളും ഉയര്‍ത്തി. മഴ തുടരുന്നതിനാല്‍ മറ്റു ഷട്ടറുകളും ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ഡാം സുരക്ഷാ വിഭാഗം അറിയിച്ചു. ചാലക്കുടി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. 

ശനിയാഴ്ച മുതല്‍ ജൂലൈ 22 വരെ സംസ്ഥാനത്തെ മറ്റു ആറു ജില്ലകളില്‍ റെഡ് അലര്‍ട്ടും ജൂലൈ 24 വരെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ നാളെയും 22ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കേന്ദ്രകാലാവസ്ഥാ വകുപ്പ് എല്ലാ ജില്ലകളും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്