കേരളം

വിഴിഞ്ഞത്ത് നിന്നും കാണാതായവര്‍ തിരിച്ചെത്തി ; കണ്ടെത്തിയത് മല്‍സ്യത്തൊഴിലാളികള്‍ ഉള്‍ക്കടലില്‍ നടത്തിയ തിരച്ചിലില്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം വിഴിഞ്ഞത്ത് നിന്നും കാണാതായ മല്‍സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി. വിഴിഞ്ഞത്തു നിന്നും കാണാതായ നാലുപേരാണ് സുരക്ഷിതരായി തിരികെയെത്തിയത്. തിരച്ചിലിന് പോയ മല്‍സ്യത്തൊഴിലാളികളാണ് ഉള്‍ക്കടലില്‍ പെട്ടുപോയ ഇവരെ കണ്ടെത്തിയത്.  ഇവര്‍ പോയ വള്ളങ്ങളില്‍ തന്നെയാണ് കരയിലേക്ക് തിരികെ എത്തിയത്. മൂന്നു ദിവസമായി ഭക്ഷണം പോലും കഴിക്കാതെ ക്ഷീണിതരായ ഇവരെ വിഴിഞ്ഞം ആശുപത്രിയിലേക്ക് മാറ്റി. 

മല്‍സ്യത്തൊഴിലാളികളായ യേശുദാസന്‍, ആന്റണി, ലൂയിസ്, ബെന്നി എന്നിവരെയാണ് കണ്ടെത്തിയത്. ബുധനാഴ്ചയാണ് ഇവരെ കാണാതായത്. ഇവര്‍ പോയ ബോട്ട് നടുക്കടലില്‍ വെച്ച് എഞ്ചിന്‍ തകരാര്‍ ആകുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ കണ്ടെത്തുന്നതിനായി കോസ്റ്റ് ഗോര്‍ഡും നാവികസേനയുടെ ഡോണിയര്‍ വിമാനങ്ങളും തിരച്ചില്‍ നടത്തിയിരുന്നു. 

വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തിരച്ചില്‍ ഫലപ്രദമല്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാരായ മല്‍സ്യത്തൊഴിലാളികള്‍ പത്തുബോട്ടുകളിലായി തിരച്ചിലിന് ഇറങ്ങിയിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാവിലെ വിഴിഞ്ഞം സന്ദര്‍ശിച്ചിരുന്നു. കാണാതായവരെ കണ്ടെത്താന്‍ നാവികസേനയെ രംഗത്തിറക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്