കേരളം

'കര്‍ക്കിടകം പഞ്ഞമാസമല്ല; മുക്കൂറ്റി തൊട്ട് മുയല്‍ച്ചെവിയന്‍ വരെ പറിച്ചു തിന്നതിന്റെ കാരണമിത്'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കര്‍ക്കിടക മാസത്തെ കച്ചവടവത്കരിക്കുന്നതിനെതിരെ എഴുത്തുകാരനും ദുരന്ത ലഘൂകരണ വിദഗ്ധനുമായ മുരളി തുമ്മാരുകുടി. 'പട്ടിണിയെ പേടിക്കാതെ, മരുന്ന് കഞ്ഞിയെ മെഡിസിനല്‍ ആക്കി, കര്‍ക്കിടകത്തെ കച്ചവടം ആക്കുന്ന കാലം കേരളത്തില്‍ വന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ. അതിന് സഹായിച്ച ശാസ്ത്രങ്ങള്‍ക്കും ജനാധിപത്യഭരണത്തിനും ഞാന്‍ നന്ദിപറയുന്നു.' - മുരളി തുമ്മാരുകുടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'അതൊന്നുമല്ല, ഇതെല്ലാം 'പഴമയുടെ നന്മയും ശാസ്ത്രവും' ആയി ഓര്‍ക്കാനാണ് ഇപ്പോള്‍ മാര്‍ക്കറ്റ്. ആയിക്കോട്ടെ. കുട്ടിക്ക് ഒരു കുഴപ്പോം ഇല്ല. കുട്ടി മരുന്ന് കഞ്ഞി കുടിച്ചോളൂ, എന്നിട്ട് അല്ലിക്ക് ആഭരണം വാങ്ങാന്‍ പൊക്കോളൂ'-  മുരളി തുമ്മാരുകുടി കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

പഞ്ഞമില്ലാത്ത മാസം...

കര്‍ക്കിടകത്തില്‍ ആരോഗ്യ സംവര്‍ദ്ധനത്തിനല്ല മറ്റു മാര്‍ഗ്ഗം ഇല്ലാത്തതിനാല്‍ ആണ് ആളുകള്‍ മുക്കൂറ്റി തൊട്ട് മുയല്‍ച്ചെവിയന്‍ വരെ പറിച്ചിട്ടു തിളപ്പിച്ച് ജീവന്‍ നിലനിര്‍ത്താന്‍ പോയതെന്നും അതിനെ ഒന്നും ആന്റി ഓക്‌സിഡന്റ്‌റും ഡീറ്റോക്‌സ്ഉം ആക്കി വിശദീകരണ ഫാക്ടറികള്‍ സ്ഥാപിക്കേണ്ട ഒന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല.

ആവശ്യത്തിന് ഭക്ഷണം ഇല്ലാത്തതിനാല്‍ മാവിന്റെ ഇലപോലും പറിച്ചു തിന്നുന്ന ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. കര്‍ക്കിടകത്തിലും അല്ലാതേയും പട്ടിണിയും കിട്ടുന്നതൊക്കെ ആഹാരവും ആയ നാടുകള്‍ ഇപ്പോഴും ഉണ്ട്.

പട്ടിണിയെ പേടിക്കാതെ, മരുന്ന് കഞ്ഞിയെ മെഡിസിനല്‍ ആക്കി, കര്‍ക്കടകത്തെ കച്ചവടം ആക്കുന്ന കാലം കേരളത്തില്‍ വന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ. അതിന് സഹായിച്ച ശാസ്ത്രങ്ങള്‍ക്കും ജനാധിപത്യഭരണത്തിനും ഞാന്‍ നന്ദിപറയുന്നു.

അതൊന്നുമല്ല, ഇതെല്ലാം 'പഴമയുടെ നന്മയും ശാസ്ത്രവും' ആയി ഓര്‍ക്കാനാണ് ഇപ്പോള്‍ മാര്‍ക്കറ്റ്. ആയിക്കോട്ടെ. കുട്ടിക്ക് ഒരു കുഴപ്പോം ഇല്ല. കുട്ടി മരുന്ന് കഞ്ഞി കുടിച്ചോളൂ, എന്നിട്ട് അല്ലിക്ക് ആഭരണം വാങ്ങാന്‍ പൊക്കോളൂ.

മുരളി തുമ്മാരുകുടി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്