കേരളം

'കാക്കി ഊരിയാല്‍ സാധാരണ മനുഷ്യരാണെന്ന് ഓര്‍ക്കണം, തിരിച്ചടിക്കാന്‍ മടിക്കില്ല' ; പൊലീസിന് മുന്നറിയിപ്പുമായി കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള പൊലീസിന് താക്കീതുമായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി. കാക്കി ഊരിയാല്‍ എല്ലാവരും സാധാരണ മനുഷ്യരാണെന്ന് ഓര്‍ക്കണം. കെഎസ്‌യുവിനോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ല. എവിടെ വച്ചും കൈകാര്യം ചെയ്യാന്‍ കെഎസ്‌യുവിന് സാധിക്കുമെന്നും കെ സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. 

കെഎസ് യുവിനോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചാല്‍ പൊലീസിന് തിരിച്ചടിയുണ്ടാകും. പ്രതിഷേധത്തെ രക്തത്തില്‍ മുക്കിക്കൊല്ലാമെന്ന് പൊലീസ് കരുതരുത്. സമരം ചെയ്ത പെണ്‍കുട്ടികള്‍ക്ക് നേരെ പൊലീസ് അതിക്രമം കാട്ടി. മനുഷ്യത്വമില്ലാത്ത മുഖ്യമന്ത്രി പറയുന്നത് കേട്ട് അക്രമിക്കാന്‍ പൊലീസ് തയാറാകരുതെന്നും സുധാകരന്‍ ഓര്‍മ്മിപ്പിച്ചു. 

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിന്റെയും പരീക്ഷാ ക്രമക്കേടിന്റെയും പശ്ചാത്തലത്തില്‍ പരിഹാരം ആവശ്യപ്പെട്ട് കെഎസ്‌യു നടത്തുന്ന സമരത്തെ അടിച്ചമര്‍ത്താനാണ് പൊലീസ് ശ്രമിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ തുടങ്ങി സംസ്ഥാനം ഒട്ടാകെ കെഎസ് യു വ്യാപിപ്പിച്ച സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ