കേരളം

സെക്രട്ടറിയേറ്റ് പരിസരം യുദ്ധക്കളമാക്കി; നൂറിലേറെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ വധശ്രമത്തിന് കേസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. സെക്രട്ടറിയേറ്റും പരിസരവും സംഘര്‍ഷഭൂമിയാക്കി മാര്‍ച്ച് നടത്തിയ നൂറിലേറെ പ്രവര്‍ത്തകര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതിഷേധത്തിനിടെ അസി. കമ്മീഷണര്‍ പ്രതാപന്‍ നായര്‍ക്ക് ഉള്‍പ്പെടെ പരിക്കേറ്റിരുന്നു.

പൊലീസും സമരക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും  മൂന്ന് പൊലീസുദ്യോഗസ്ഥര്‍ക്കും സാരമായ പരിക്കേറ്റിരുന്നു.കല്ലേറിലാണ് രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റത്.

യൂണിവേഴ്‌സിറ്റി കോളേജില്‍ കെഎസ്‌യു യൂണിറ്റ് രൂപികരിച്ചതിന് പിന്നാലെ  യൂണിറ്റംഗങ്ങളേയും കൂട്ടി മാര്‍ച്ചായി കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോളജിന് മുന്‍വശത്തേക്ക് ചെന്നത് പൊലീസ് തടഞ്ഞതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. യൂണിറ്റംഗങ്ങളെ മാത്രം അകത്തേക്ക് കയറ്റി ബാക്കിയുള്ളവരെ പുറത്ത് തന്നെ നിര്‍ത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ്, സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു