കേരളം

എറണാകുളം ലാത്തിചാര്‍ജ്; എല്‍ദോ എബ്രഹാം എംഎല്‍എയുടെ കയ്യൊടിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളത്ത് സിപിഐ സമരത്തിന് നേരെ നടന്ന പൊലീസ് ലാത്തിചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കയ്യൊടിഞ്ഞു. വിദഗ്ധ ചികിത്സക്കായി എംഎല്‍എയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

എംഎല്‍എയും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവും ഉള്‍പ്പെടെയുള്ള ഏഴ് പേര്‍ക്ക് ലാത്തി ചാര്‍ജില്‍ പരിക്കേറ്റിട്ടുണ്ട്. സിപിഐ ജില്ലാ സെക്രട്ടറിയെ തടഞ്ഞ എസ്എഫ്‌ഐയ്ക്കാര്‍ക്കെതിരെ നടപടിയെടുക്കാതിരുന്ന ഞാറയ്ക്കല്‍ സിഐയ്ക്ക് എതിരെ നടപടിയാവശ്യപ്പെട്ടാണ് സിപിഐ ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് നേരെ പൊലീസ് ജലപിരങ്കി പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തു. 

വൈപ്പിന്‍ ഗവണ്‍മെന്റ് കോളജിലെ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷത്തില്‍ പരിക്കേറ്റ എഐഎസ്എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു രാജുവിനെ എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്