കേരളം

പുഷ്പക വിമാനം ചന്ദ്രയാന്‍ കാലഘട്ടത്തിലും അത്ഭുതം ; കൂടുതല്‍ പഠനങ്ങള്‍ വേണമെന്ന് ജി മാധവന്‍ നായര്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : രാമായണം ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങളിലെയും വേദങ്ങളിലെയും ശാസ്ത്രീയത കൂടുതല്‍ ഗവേഷണം അര്‍ഹിക്കുന്നവയാണെന്ന് ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍. രാമായണത്തിലും മറ്റും പറയുന്ന ഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരവും സ്വാധീനതയുമെല്ലാം എത്രത്തോളം കൃത്യതയുള്ളതാണ് എന്നത് ഈ ചന്ദ്രയാന്‍ കാലഘട്ടത്തിലും അത്ഭുതമാണെന്ന് അദ്ദേഹം പറഞ്ഞു. 

എഞ്ചിനീയറിങ്, നഗരാസൂത്രണം, ചികില്‍സാരീതികള്‍, ശസ്ത്രക്രിയ തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട ശാസ്ത്ര തത്വങ്ങള്‍ ഇതിഹാസങ്ങളിലുണ്ട്. പുഷ്പക വിമാനം എന്ന സങ്കല്‍പ്പവും ഇതുപോലെയാണ്. രാമായണത്തില്‍ പറയുന്ന ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിച്ച രാമസേതു നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത് ഭാരം കുറഞ്ഞ പ്രത്യേക തരം കല്ലുകളാണെന്ന് പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. 

ഇന്നത്തെ ശാസ്ത്രത്തിലും ഇത്തരം സാധ്യതകളാണ് ഉപയോഗപ്പെടുത്തുന്നത്. ശാസ്ത്രം വികസിച്ചിട്ടില്ലാത്ത പുരാതന കാലത്ത് എഴുതപ്പെട്ട രാമായണത്തില്‍ ശാസ്ത്രീയമായ ഈ സാധ്യതകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നത് വിസ്മയകരമാണെന്നും മാധവന്‍ നായര്‍ പറഞ്ഞു. എറണാകുളത്തപ്പന്‍ ക്ഷേ്രതത്തിലെ രാമായണ പ്രഭാഷണ പരമ്പരയായ ഭാവയാമി രഘുരാമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ജി മാധവന്‍ നായര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും