കേരളം

കെട്ടിച്ചമച്ചതെന്ന് ബിനോയ് കോടിയേരി; എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി ഇന്ന് പരി​ഗണിക്കും  

സമകാലിക മലയാളം ഡെസ്ക്

മുംബൈ: യുവതി നല്‍കിയ ലൈംഗിക പീഡന പരാതിയിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി നൽകിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചാണ് എഫ്ഐആര്‍ റദ്ദാക്കണമെന്ന ആവശ്യവുമായി ബിനോയ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. 

ജാമ്യവ്യവസ്ഥയുടെ ഭാഗമായി ഓഷിവാര പൊലീസ് സ്റ്റേഷനിൽ ഹാജരാകാനിരിക്കവെയായിരുന്നു പുതിയ നീക്കം. കഴിഞ്ഞ തിങ്കളാഴ്ചയും ബിനോയിക്ക് ഡിഎൻഎ പരിശോധനയ്ക്കായി രക്തസാംപിൾ കൈമാറേണ്ടിവന്നില്ല. പൊലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥർ ഇല്ലാതിരുന്നതിനാൽ ഒപ്പിട്ട് മടങ്ങുകയായിരുന്നു. 
 
നേരത്തെ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കവെ യുവതിയുടെ മൊഴിയിലെ  വൈരുദ്ധ്യവും യുവതി പരാതി നല്‍കാനുണ്ടായ കാലതാമസവും സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും ബിനോയ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്