കേരളം

തിരുവനന്തപുരത്ത് യുവതിയെ കൊന്ന് കുഴിച്ച്മൂടിയ നിലയില്‍: സുഹൃത്തായ സൈനികന്‍ ഒളിവില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുവതിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍. തിരുവനന്തപുരത്ത് അമ്പൂരിയിലാണ് സംഭവം. പൂവാര്‍ സ്വദേശി രാഖിയുടെ മൃതദേഹമാണ് കൊന്ന് കുഴിച്ച്മൂടിയ നിലയില്‍ കണ്ടെത്തിയത്. അമ്പൂരിക്ക് അടുത്ത് തോട്ടുമുക്ക് എന്ന സ്ഥലത്ത് രാഖിയുടെ സുഹൃത്തിന്റെ വീടിനടുത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. 

കഴിഞ്ഞ ഒരുമാസമായി രാഖിയെ കാണാനില്ലായിരുന്നു. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രാഖിയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അമ്പൂരി സ്വദേശിയായ അഖിലിനെ നിരന്തരമായി വിളിച്ചിരുന്നു എന്ന വിവരം കിട്ടി. 

ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി പ്രദേശത്ത് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പറമ്പില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. രാഖിയുടെ സുഹൃത്ത് അഖിലിനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല എന്നാണ് വിവരം. പട്ടാളക്കാരന്‍ കൂടിയായ ഇയാള്‍ സ്ഥലത്തില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു