കേരളം

ശ്രീരാമന് ജയ് വിളിക്കുന്നതില്‍ എന്താണ് തെറ്റ്? : എംഎ നിഷാദ്

സമകാലിക മലയാളം ഡെസ്ക്

ക്രമം കാണിച്ചിട്ടു ജയ് ശ്രീറാം വിളിക്കുന്നതു കൊലവിളി തന്നെയാണെന്ന് സംവിധായകന്‍ എംഎ നിഷാദ്. ജയ് ശ്രീറാം വിളി കൊലവിളിയാവുകയാണെന്ന പരാമര്‍ശത്തിന്റെ പേരില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബിജെപി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് എംഎ നിഷാദിന്റെ പ്രതികരണം. എല്ലാവിധ ആള്‍ക്കൂട്ട കൊലപാതകങ്ങളേയും അക്രമങ്ങളേയും അപലപിക്കുന്നതായി നിഷാദ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചന്ദ്രനിലേക്കു പോവട്ടെയെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചിരുന്നു. ടിക്കറ്റ് എടുത്തു തന്നാല്‍ പോവാമെന്ന് ഇതിനു മറുപടിയുമായി അടൂരം രംഗത്തുവന്നു.

എംഎ നിഷാദിന്റെ പോസ്റ്റ്

പ്രതീക്ഷയാണ് അടൂര്‍ സാര്‍...വര്‍ത്തമാനകാലത്തിന്റ്‌റെ പ്രതീക്ഷ...

ശ്രീരാമന്‍ ഉത്തമ പുരുഷനാണ്..
ശ്രീരാമന്‍ സ്‌നേഹത്തിന്റ്‌റെയും,സമാധാനത്തിന്റ്‌റെയും പ്രതീകമാണ്...
ശ്രീരാമന്‍ തന്റ്‌റെ പ്രജകളേ സനേഹിച്ച രാജാവുമായിരുന്നു...
അങ്ങനെയുളള ശ്രീരാമന് ജയ് വിളിക്കുന്നതില്‍ എന്താണ് തെറ്റ്...
പക്ഷെ അക്രമം കാണിച്ചിട്ട് ജയ് ശ്രീറാം വിളിക്കുന്നത് ശരിയല്ല...
അത് കലാപമാണ്...
അത് കൊലവിളിയാണ്...
''ഒട്ടകത്തിന്റ്‌റെ പുറത്തിരുന്ന് വിളിച്ചാലും അത് കൊലവിളി തന്നെയാണ്...
ആ വിളി കേട്ടാല്‍ ശ്രീരാമന്റ്‌റെ ഹൃദയം വേദനിക്കും....
രാമായണവും,മഹാഭാരതവും മനസ്സിരുത്തി വായിച്ചാല്‍ രാമനെ അറിയാം...ശ്രീകൃഷ്ണനെ അറിയാം...അവര്‍ യുഗപുരുഷന്മാരാണ്...മനുഷ്യനന്മക്ക് വേണ്ടി അവതാര പിറവിയെടുത്തവര്‍...
NB
എല്ലാവിധ ആള്‍ക്കൂട്ട കൊലപാതകങ്ങളേയും,അക്രമങ്ങളേയും അപലപിക്കുന്നു...അത് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ