കേരളം

ഒരാളു പോലും കാനത്തിനെതിരെ സംസാരിച്ചില്ല: പി രാജു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിപിഐ എറണാകുളം ജില്ലാ എക്‌സിക്യൂട്ടിവ് യോഗത്തില്‍ ഒരാളു പോലും സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചു സംസാരിച്ചില്ലെന്ന് ജില്ലാ സെക്രട്ടറി പി രാജു. സംസ്ഥാന സെക്രട്ടറി കാനം മാപ്പു പറയണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്ത രാജു നിഷേധിച്ചു.

പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരായ പൊലീസ് നടപടിയില്‍ ചില അംഗങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തി. അല്ലാതെ ഒരു വിമര്‍ശനവും നേതൃത്വത്തിനെതിരെ ഉയര്‍ന്നില്ല. പൊലീസ് നടപടി ചര്‍ച്ച ചെയ്യാനായിരുന്നില്ല യോഗം ചേര്‍ന്നതെന്നും രാജു പറഞ്ഞു.

പൊലീസിനെതിരെ നടപടിയുണ്ടാവുമെന്ന് പാര്‍ട്ടിക്ക് ഉറപ്പു ലഭിച്ചിട്ടുണ്ട്. ഇ്ക്കാര്യത്തില്‍ അ്‌ന്വേഷണം നടക്കുകയാണ്. മറ്റു വാര്‍ത്തകള്‍ തെറ്റാണെന്ന് പി രാജു പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ