കേരളം

എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ല ?; വാദം തെറ്റ് , മെഡിക്കല്‍ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചിയില്‍ സിപിഐ പ്രവര്‍ത്തകരുടെ ഡിഐജി ഓഫീസ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞെന്ന വാദം പൊളിയുന്നതായി റിപ്പോര്‍ട്ട്. സംഘര്‍ഷത്തിലും പൊലീസ് ലാത്തിച്ചാര്‍ജിലും എംഎല്‍എയുടെ ഇടതുകൈ ഒടിഞ്ഞെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് ഇടതു കൈ പ്ലാസ്റ്ററിട്ടുകൊണ്ടുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.

എന്നാല്‍ എംഎല്‍എയുടെ കൈക്ക് ഒടിവില്ലെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ടെന്നാണ് സൂചന. എംഎല്‍എയുടെ കൈയുടെ എല്ലിന് ഏതെങ്കിലും തരത്തില്‍ ഒടിവോ, പൊട്ടലോ ഉള്ളതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് വാര്‍ത്തകള്‍. മെഡിക്കല്‍ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് കൈമാറി. പൊലീസുകാരുടെ കൈക്കും ഒടിവില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. അതേസമയം എംഎല്‍എയുടെ കൈയുടെ പരിക്കില്‍ അന്വേഷണം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസ് ലാത്തിച്ചാര്‍ജുമായി ബന്ധപ്പെട്ട് കളക്ടര്‍ ഇന്നലെ എംഎല്‍എ ജനപ്രതിനിധികള്‍, സിപിഐ പ്രവര്‍ത്തകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നെല്ലാം ഇന്നലെ മൊഴിയെടുത്തിരുന്നു. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കളക്ടര്‍ തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് കൈമാറിയേക്കും. പൊലീസ് ലാത്തിച്ചാര്‍ജിനെച്ചൊല്ലി സിപിഐയിലും ഭിന്നത തുടരുകയാണ്. ലാത്തിച്ചാര്‍ജിനെ തള്ളിപ്പറയാത്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്