കേരളം

കയര്‍ ഗോഡൗണില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍, നിപ സംശയത്തെ തുടര്‍ന്ന് പരിശോധനയ്ക്കയച്ചു

സമകാലിക മലയാളം ഡെസ്ക്

ചേര്‍ത്തല: പൂട്ടിക്കിടക്കുന്ന കയര്‍ ഗോഡൗണില്‍ വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. നൂറ്റമ്പതിലേറെ വവ്വാലുകളെയാണ് ഇവിടെ ചത്ത നിലയില്‍ കണ്ടെത്തിയത്. നിപ രോഗ സംശയത്തെ തുടര്‍ന്ന് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. 

ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ കുറുംപ്പംകുളങ്ങര ചിന്നന്‍ കവലയ്ക്ക് സമീപമുള്ള ഗോഡൗണിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. 

മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തി. നിപ്പ പ്രതിരോധ വസ്ത്രങ്ങളണിഞ്ഞാണ് ഇവര്‍ പരിശോധനയ്ക്ക് എത്തിയത്. മൃഗസംരക്ഷണ വകുപ്പിന്റെ പാലോട്, തിരുവല്ല, എന്നിവിടങ്ങളിലെ ലാബുകളിലാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ഗോഡൗണിന് സമീപം ചത്ത വവ്വാലുകളെ കുഴിച്ചിട്ടു. പരിശോധനാ ഫലം വന്നതിന് ശേഷം ഇവയെ സംസ്‌കരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്