കേരളം

യൂണിവേഴ്‌സിറ്റി കോളെജില്‍ കൂട്ട സ്ഥലംമാറ്റം, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഉള്‍പ്പെടെ 11 അധ്യാപകരെ സ്ഥലംമാറ്റി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ അധ്യാപകര്‍ക്ക് കൂട്ട സ്ഥലമാറ്റം. 11 അധ്യാപകരെയാണ് സ്ഥലംമാറ്റിയത്. നേരത്തെ മൂന്ന് അനധ്യാപകരെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് ഇത്. 

സംഘര്‍ഷമുണ്ടായ സമയത്തെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായിരുന്ന കെ.വിശ്വംഭരനേയും സ്ഥലം മാറ്റിയിട്ടുണ്ട്. കോളെജിലെ സംഘര്‍ഷത്തിന്റേയും ഉത്തരകടലാസുകെട്ടുകള്‍ കണ്ടെത്തിയതിന്റേയും പശ്ചാത്തലത്തിലാണ് സ്ഥലംമാറ്റം. 

കൃത്യമായി ക്ലാസ് എടുക്കാതെ ഉഴപ്പി നടക്കുന്ന അധ്യാപകര്‍, പഞ്ചിംഗ് നടത്താത്തവര്‍, വര്‍ഷങ്ങളായി യൂണിവേഴ്‌സിറ്റി കോളെജില്‍ തന്നെ പഠിപ്പിക്കുന്നവര്‍ എന്നിവരുടെ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കോളെജ് വിദ്യാഭ്യാസ ഉപഡയറക്ടറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ലഭിച്ചതിന് പിന്നാലെയാണ് 11 അധ്യാപകരെ വിവിധ കോളെജുകളിലേക്ക് സ്ഥലം മാറ്റിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്