കേരളം

കൊലയ്ക്ക് ശേഷം ഒളിച്ചിരുന്നത് കശ്മീരില്‍; അച്ഛന് കൊലപാതകത്തില്‍ പങ്കില്ല, കുഴിയെടുക്കാന്‍ സഹായിച്ചുവെന്ന് അഖില്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: രാഖിയെ കൊലപ്പെടുത്തിയ ശേം കശ്മീരിലേക്ക് പോയെന്ന് അമ്പൂരി കൊലപാതക കേസില്‍ അറസ്റ്റിലായ അഖിലിന്റെ മൊഴി. അച്ഛന് കൊലപാതകത്തില്‍ പങ്കില്ലെന്നും കുഴിയെടുക്കാന്‍ സഹായിച്ചുവെന്നും അഖില്‍ പൊലീസിനോട് പറഞ്ഞു. അഖിലിന്റെ അച്ഛനും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് രാഖിയുടെ കുടുംബവും അയല്‍വാസികളും ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെയും അേേന്വഷണം നടത്തും. 

തെളിവ് നശിപ്പിക്കാനായി രാഖിയുടെ വസ്ത്രങ്ങളും ബാഗുകളും പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ചെന്നും അഖില്‍ മൊഴി നല്‍കി.  കഴിഞ്ഞ ദിവസം അഖില്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. കാറില്‍വച്ച് തര്‍ക്കമുണ്ടായപ്പോള്‍ രാഖിയുടെ കഴുത്തുഞെരിച്ചു ബോധംകെടുത്തുകയായിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിച്ചു കയര്‍ കഴുത്തില്‍ മുറുക്കി മരണം ഉറപ്പാക്കിയതായും അഖില്‍ പൊലീസിനോടു പറഞ്ഞു.

കേസിലെ രണ്ടാം പ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുലിനെയും പൊലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം കൊല്ലം അതിര്‍ത്തിയിലെ ഒളിയിടത്തില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം