കേരളം

പൊലീസുകാരെ മര്‍ദിച്ചും ജീപ്പിന്റെ ചില്ലു പൊട്ടിച്ചും സ്റ്റേഷനില്‍ 'ഡ്രാക്കുളയുടെ' വിളയാട്ടം; അവസാനം ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

മോഷണം ആസൂത്രണം ചെയ്യുകയാണെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത സ്ഥിരം മോഷ്ടാവ് പൊലീസ് സ്റ്റേഷനില്‍ അക്രമം അഴിച്ചുവിട്ടു. പൊലീസുകാരെ മര്‍ദിക്കുകയും പൊലീസ് ജീപ്പ് തല്ലിത്തകര്‍ക്കുകയും ചെയ്താണ് 'ഡ്രാക്കുള സുരേഷ്' എന്നറിയപ്പെടുന്ന മോഷ്ടാവ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മൂവാറ്റുപുഴ പൊലീസിനാണ് ദുര്‍ഗതി സംഭവിച്ചത്. 

ജീപ്പിന്റെ ചില്ലു വിഴുങ്ങിയെന്ന സംശയത്തെ തുടര്‍ന്ന് ഇയാളെ പൊലീസ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മോഷണക്കേസുകളില്‍ പ്രതിയായ സുരേഷിനെ ഇന്നലെ പുലര്‍ച്ചെ മൂവാറ്റുപുഴ ലതാ പടിയില്‍ കൂട്ടാളികളുമൊത്തു സംശയകരമായ സാഹചര്യത്തില്‍ കണ്ടപ്പോഴാണു പൊലീസ് കസ്റ്റഡിയിലെടുത്തത്.

പൊലീസിനെ എതിര്‍ത്ത സുരേഷ് സ്‌റ്റേഷനിലെത്തിയ ഉടന്‍ പൊലീസുകാരെ തള്ളിനീക്കി ബഹളമുണ്ടാക്കുകയും പൊലീസ് ജീപ്പിന്റെ പിന്‍ഭാഗത്തെ ചില്ല് തകര്‍ക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പിന്നീടു ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ഇയാളെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കോട്ടയം മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്യുകയായിരുന്നു. പുത്തന്‍കുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ചോറ്റാനിക്കര, രാമമംഗലം തുടങ്ങിയ സ്‌റ്റേഷനുകളില്‍ ഇരുപതോളം മോഷണക്കേസുകളില്‍ പ്രതിയാണ് സുരേഷ്. ആറു വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും