കേരളം

യൂത്ത് കോണ്‍ഗ്രസ് ചാണകവെള്ളം തളിച്ചത് ജാതീയ അധിക്ഷേപം : എംഎല്‍എ പൊലീസിൽ പരാതി നല്‍കി

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: എംഎൽഎ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ച സംഭവത്തില്‍ പൊലീസിന് പരാതി. ഗീതാ ഗോപി എംഎല്‍എയാണ് തൃശൂർ ചേർപ്പ് പൊലീസിന് പരാതി നൽകിയത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതയായ തന്നെ ജാതീയമായി അധിക്ഷേപത്തിന് ഇരയാക്കിയെന്നാണ് ഗീതയുടെ പരാതി. 

ചേര്‍പ്പ്-തൃപ്രയാര്‍ റോഡ് നന്നാക്കാത്തതിന് ഉത്തരവാദി എം എല്‍ എയാണെന്ന് ആരോപിച്ച് കഴിഞ്ഞദിവസം നാട്ടുകാര്‍ ഗീതയെ തടഞ്ഞിരുന്നു. ഇതിന് പിന്നിൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്ന വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ഗീത പി ഡബ്ല്യൂ ഡി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. പി ഡബ്ലൂ ഡി ഉദ്യോഗസ്ഥരും എം എല്‍ എയും തമ്മില്‍ പ്രശ്‌നപരിഹാരത്തിനുള്ള ചര്‍ച്ച നടത്തുകയും ചെയ്തു.

എം എല്‍ എ പോയതിനു ശേഷം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. എം എല്‍ എ നടത്തുന്നത് നാടകമാണെന്ന് ആരോപിക്കുകയും ഗീത കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച് പ്രതിഷേധ സമരം നടത്തുകയും ചെയ്യുകയായിരുന്നു. തൃശ്ശൂരിലെ നാട്ടികയില്‍നിന്നുള്ള സിപിഐയുടെ എം എല്‍ എയാണ് ഗീത. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ പ്രവൃത്തിയിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും ​ഗീത ​ഗോപി പരാതി നൽകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ